ഭര്‍ത്താവിന്‍റെയും നാത്തൂന്‍റെയും അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പീഡനം നേരിട്ട യുവതി മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്തു. ഗ്രേറ്റർ നോയിഡയിലെ ഓൾഡ് ഹൈബത്പൂരിലാണ് അഞ്ചു ആറും വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം 35 കാരി ആരതി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവും സഹോദരിയും അറസ്റ്റിലായി.
ഭര്‍ത്താവ് രാജ്കുമാര്‍, സഹോദരി സാവിത്രി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവും സാവിത്രിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇരുവരും ആരതിയെ ആക്രമിക്കുന്നത് പതിവായിരുന്നു. രാജ്കുമാര്‍ നിരന്തരം ഭാര്യയെ ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ആരതിയുടെ സഹോദരന്‍ ദിലീപ് കുമാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ രാജ്കുമാറിന്‍റെ ആക്രമണത്തെ പറ്റി പറയുന്നുണ്ട്. ആരതിയും രാജ്കുമാറും അവരുടെ മൂന്ന് മക്കളായ രോഹിണി (9), സോഹാനി (6), മകൻ രോഹൻ (4) എന്നിവര്‍ക്കൊപ്പമാണ് സാവിത്രിയും ഭര്‍ത്താവ് രാജാറാമും താമസിക്കുന്നത്.
രാജ്കുമാറും സാവിത്രിയും ആരതിയെ ചെറിയ കാര്യങ്ങളില്‍ പോലും ഉപദ്രവിച്ചിരുന്നു. വീട്ടില്‍ നിന്ന് പണം കൊണ്ടുവരാൻ നിർബന്ധിക്കുകയും ഭക്ഷണം കൊടുക്കാതെ തറയിൽ കിടത്തുകയും ചെയ്തതായി എഫ്ഐആറിലുണ്ട്.
ഏപ്രില്‍ മൂന്നിന് രാജ്കുമാറിനെയും സാവിത്രിയെയും ആരതി മോശം സാഹചര്യത്തിൽ കാണുകയും പരസ്പരം ഇടപഴകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മറുപടിയായി ഇരുവരും ചേര്‍ന്ന് ആരതിയെ ഉപദ്രവിക്കുകയും പോയി മരിക്കാൻ പറയുകയുമായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഏപ്രില്‍ മൂന്നിന് രാവിലെ 10.45 ഓടെയാണ് ആരതിയെയും കുട്ടികളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.