എ.ഐ ജനറേറ്റഡ് ചിത്രം
ബെംഗളൂരു നഗരത്തില്‍ യുവതികളെ പിന്തുടര്‍ന്ന് പീഡിപ്പിച്ച് യുവാവ്. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇടവഴിയിലൂടെ നടന്നുവരികയായിരുന്ന രണ്ട് യുവതികളെ ഒരാള്‍ പിന്തുടരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ ഇരുവരേയും പിടിച്ചുനിര്‍ത്തി യുവതികളിലൊരാളുടെ സ്വകാര്യഭാഗത്ത് പിടിച്ചതിനുശേഷം ഇയാള്‍ ഓടുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവത്തില്‍ പരിഭ്രാന്തരായ സ്ത്രീകള്‍ മുന്നോട്ട് നടന്നുപോകുന്നതും കാണാം. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ബെംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലാണ് സംഭവം നടന്നത്. സിസിടിവിയില്‍ നിന്നും ലഭിച്ച വിവരം പ്രകാരം ഏപ്രില്‍ മൂന്നിന് രാത്രി 1.52നാണ് സംഭവം നടന്നത്. എന്നാല്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും എന്നിരുന്നാലും എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിയാൻ പ്രദേശത്തും പരിസരത്തുമുള്ള ഒന്നിലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.