kollam-police

കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.െഎ സുമേഷ് ലാല്‍, ഡ്രൈവര്‍ സി മഹേഷ് എന്നിവരെ റൂറല്‍ എസ് പി സസ്പെന്‍‍ഡ് ചെയ്തു. മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാര്‍ തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഉന്നതപൊലീസ് ഉദ്യോഗസ്ഥരും വിവരം അറിഞ്ഞത്.

നാലുദിവസം മുന്‍പാണ് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെന്നാരോപിച്ച് കൊല്ലം പത്തനാപുരത്ത് ഒരുസംഘം ആളുകൾ രാത്രി പൊലീസ് പട്രോളിങ് വാഹനം തടയുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊലീസ് കൺട്രോൾ റൂം വാഹനം നാട്ടുകാർക്കിടയിലൂടെ അതിവേഗത്തിലാണ് സഞ്ചരിച്ചത്. പിൻവശത്തെ വാതിൽ തുറന്നു കിടക്കുന്നതായും പ്രചരിച്ച ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ENGLISH SUMMARY:

Two police officers in Kollam, Pathanapuram, have been suspended for allegedly drinking alcohol while on duty. Police Control Room Grade S. A. Sumeshlal and driver C. Mahesh were suspended by the Rural SP. The suspension followed the emergence of footage showing local residents stopping the police vehicle, which was reportedly being driven by intoxicated officers.