കോഴിക്കോട് ഫറോക്കിൽ അതിജീവിതയായ പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ പീഡനം. പതിനഞ്ചും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികളാണ് പീഡിപ്പിച്ചത്. നല്ലളം പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 23നായിരുന്നു സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരു സുഹൃത്തു പീഡനദൃശ്യം ഫോണിൽ പകർത്തി. കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി പീഡന വിവരം പറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവം അറിഞ്ഞത്. വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു. ചൊവ്വാഴ്ച മൂന്നു വിദ്യാർഥികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ നിർദേശിച്ച് രക്ഷിതാക്കൾക്ക് പൊലീസ് നോട്ടിസ് നൽകി. ഫാറൂക്ക് എ സി പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പെൺകുട്ടി മുമ്പ് പിതാവിന്‍റെ പീഡനത്തിന് ഇരയായിട്ടുണ്ട്.