കര്‍ണാടകയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതി പൊലീസിന്റെ വെടിയേറ്റുമരിച്ചു. ബിഹാര്‍ പട്ന സ്വദേശി റിതേഷ്കുമാറാണ് മരിച്ചത്. പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ പ്രതിയെ സമീപത്തെ വീടിന്റെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹുബ്ബള്ളിയില്‍ ഇന്നുരാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നത്