dgp-land

വായ്പാ ബാധ്യത മറച്ചു വെച്ചുളള കരാര്‍ ലംഘനത്തിനു പൊലീസ് മേധാവിയുടെ ഭൂമി ജപ്തി ചെയ്തതറിഞ്ഞിട്ടും പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തി. ജൂണ്‍ ആദ്യവാരമാണ് പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ നേരിട്ടുകണ്ടാണ് ടി.ഉമര്‍ഷെരീഫ് പരാതി നല്‍കിയത്. ഡിജിപി സ്ഥാനത്തിരിക്കുന്നയാളില്‍ നിന്നും വഞ്ചന പ്രതീക്ഷിച്ചില്ലെന്നു പരാതിക്കാരന്‍. പരാതിയുടെ പകര്‍പ് മനോരമ ന്യൂസിന് ലഭിച്ചു. 

നടപടി വിവാദമായതോടെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെതിരായ ഭൂമിയിടപാട് പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം തുടങ്ങി. ഭൂമി വില്‍ക്കാന്‍ വാങ്ങിയ അഡ്വാന്‍സ് തുക ഉടന്‍ ഡി.ജി.പി തിരിച്ച് നല്‍കും. പണം ലഭിക്കുന്നതോടെ കോടതിയിലെ കേസ് ഹര്‍ജിക്കാരന്‍ പിന്‍വലിക്കും. വായ്പാ ബാധ്യത മറച്ചുവെച്ച് വഞ്ചിച്ചൂവെന്നതില്‍ കൂടുതല്‍ പരാതികള്‍ ഉന്നയിക്കുകയുമില്ല

ഭൂമി ജപ്തി ചെയ്തുകൊണ്ടുള്ള അഡീഷണല്‍ സബ്കോടതിയുടെ വിധിയെത്തിയത് മേയ് 25നാണ്. പണം ആവശ്യപ്പെട്ട് ഡിജിപി ഷേഖ് ദര്‍വേശ് സാഹിബിനെ സമീപിച്ചിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കാണാന്‍ നിയമസഭയിലെത്തിയത്. കണ്ടത് പൊളിറ്റിക്കല്‍ സെക്രട്ടറിയെ . മുഖ്യമന്ത്രിയെ കാണണമെന്നാവശ്യപ്പെട്ടപ്പോള്‍ ആവശ്യമില്ലെന്നും പണം കിട്ടിയാല്‍ പോരെയന്ന ചോദ്യവും

 

ഈ പരാതിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പൂഴ്ത്തിയത്. പിന്നീട് പലവട്ടം പൊളിറ്റിക്കല്‍ സെക്രട്ടറിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ലെന്നും പരാതിക്കാരന്‍ പറയുന്നു .നിവര്‍ത്തിയില്ലാതെ വന്നതോടെയാണ് പരാതി ഓണ്‍ലൈനിലും മുഖ്യമന്ത്രിയുടെ ഓഫിസിനു നല്‍കിയത്. ഷേഖ് ദര്‍വേശ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള  ഭൂമിയുടെ വില്‍പന കരാര്‍ ലംഘിച്ചതിനാണ് പേരൂര്‍ക്കടയിലെ 10.8 സെന്‍റ് കോടതി ജപ്തി ചെയ്തത്. 

ENGLISH SUMMARY:

Land sale of DGP by concealing loan liability