ganjachasing

TOPICS COVERED

കഞ്ചാവ് കടത്ത് എന്ന സംശയത്തെ തുടർന്ന് ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് പൊലീസിന്റെ സിനിമാ സ്റ്റൈൽ കാർ ചേസിങ്. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നുപേർ പൊലീസിന്റെ പിടിയിലായി. അതേസമയം വാഹനത്തിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്താനായില്ല. 

കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരാറ്റുപേട്ട പൊലീസും ജില്ലാ പൊലീസിന്റെ സ്‌ക്വാഡും  ചേർന്ന് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തുകയായിരുന്നു.പൊലീസ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ തയ്യാറായില്ല. ഇതിനെ തുടർന്ന് നിർത്താതെ പോയ കാറിനെ മഫ്തിയിലുള്ള പൊലീസ് സംഘം പിന്തുടരുകയായിരുന്നു..പൊലീസ് രണ്ടു വാഹനങ്ങളിലായി പ്രതികളെ പിന്തുടർന്നു. ഒടുവിൽ കാറിലേക്കു ജീപ്പ് ഇടിച്ചുകയറ്റിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ജിജോ, അഭിലാഷ്, ഷാനാവസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു..അപകടകരമായ ഡ്രൈവിങ്, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു യുവാക്കൾക്കെതിരെ കേസ് എടുത്തത്. ചേസിങ്ങിനിടെ സ്ഥിരം പ്രതികളായ ഇവർ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞതായാണ് സംശയം..അതേസമയം, ഈ സമയം റോഡിൽ ഉണ്ടായിരുന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നു രക്ഷപെട്ടത്. 

 
Movie style car chase by the police for the ganja gang: