എൻജിനിയറിംഗ് കോളജില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ എടുത്ത വിദ്യാർത്ഥി അറസ്റ്റില്‍.
മൈസൂരു റോഡിലെ കുമ്പളഗോഡിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും 21 കാരനുമായ മഗഡി റോഡ് സ്വദേശി കുശാൽ ഗൌഡയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുശാൽ സ്ത്രീകളുടെ ടോയ്‌ലറ്റിനുള്ളിൽ ഒളിച്ചിരുന്നതായും തൊട്ടടുത്തുള്ള ടോയ്‌ലറ്റിൻ്റെ ഭിത്തികൾക്കിടയിലുള്ള വിടവിൽ മൊബൈൽ ഫോൺ വച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
കോളജിലെ സ്ത്രീകളുടെ ടോയ്ലെറ്റില്‍ ഏഴ് മുറികളാണ് ഉണ്ടായിരുന്നത്. ഓരോന്നിനും ഇടയിൽ ഭിത്തിയിൽ വെൻ്റിലേറ്റർ ഉണ്ട്. ഇതിൽ ഒന്നിൽ ഒളിച്ചിരുന്ന പ്രതി വെന്റിലേറ്ററിലൂടെ തൊട്ടടുത്ത ടൊയ്ലെറ്റിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ടൊയ്റെറ്റിലെത്തിയ പെൺകുട്ടികളാണ് വെൻ്റിലേറ്ററിൽ മൊബൈൽ ഫോണിരിക്കുന്നത് കണ്ടത്. ഉടൻതന്നെ ബഹളം വച്ച പെൺകുട്ടികൾ പ്രതിയിരുന്ന ടോയ്ലെറ്റ് പൂട്ടുകയും ചെയ്തു.
പിന്നീട് മറ്റുള്ളവർ വന്ന് വലിച്ചിഴച്ചു. തുടർന്ന് കുശാലിനെ പുറത്ത് നിന്ന് പ്രിൻസിപ്പലിന്‍റെ ചേംപറിനുള്ളിൽ പൂട്ടിയിടുകയും പൊലീസിനെ വരുത്തി തെളിവ് സഹിതം കൈമാറുകയാമായിരുന്നു. എകദേശം 15 മിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യങ്ങളായിരുന്നു മൊബൈലിൽ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.
അതേസമയം സ്ത്രീകളുടെ ശുചിമുറിക്ക് സമീപം സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും ഇവിടെ വനിതാ ജീവനക്കാരെ നിയമിക്കാതിരുന്നതും മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു.