പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ അന്തിക്കാട് എസ്.ഐ. അരിസ്റ്റോട്ടിലിനാണ് മര്‍ദ്ദനമേറ്റത്. അരിമ്പൂര്‍ സ്വദേശി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോശം പെരുമാറ്റമെന്ന പരാതിയില്‍ സ്ഥലം മാറ്റിയ എസ്.ഐ. പുതിയ സ്റ്റേഷനില്‍ ചുമതലയേല്‍ക്കാന്‍ ഇരിക്കെയാണ് മര്‍ദ്ദനം . അപകടക്കേസുമായി ബന്ധപ്പെട്ടാണ് അഖിലിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്.