കൊവിഡ് കാലം പോലെ ഒരു മോഷ്ടാവ് കൊല്ലത്ത്. ഈ മോഷണത്തിന്‍റെ പ്രത്യേകത മറ്റൊന്നുമല്ല, പിപിഇ കിറ്റ് ധരിച്ചാണ് സാധനങ്ങള്‍ അടിച്ചുമാറ്റുന്നത് എന്നുള്ളതാണ്. കൊല്ലം ശങ്കരമംഗലത്തെ സ്റ്റുഡിയോയിൽ നിന്ന് ക്യാമറയും പണവും കട്ട കള്ളനാണ് പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്താനെത്തിയത്.
സംഭവത്തില്‍ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. പിപിഇ കിറ്റ് ഇട്ട് സ്റ്റുഡിയോയില്‍ മോഷണത്തിനെത്തുന്ന കള്ളന്‍റെ സിസി ടിവി ദൃശ്യം പുറത്തായി. കടയുടെ ഷട്ടര്‍ തകര്‍ത്ത് രാത്രിയില്‍ സ്റ്റുഡിയോയില്‍ കയറിയാണ് ക്യാമറ ഉള്‍പ്പടെ മോഷ്ടിക്കുന്നത്. 2 ക്യാമറയും ലെന്‍സും 5000 രൂപയുമാണ് കവര്‍ന്നത്. വിതീത് മോഹന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിലാണ് കവര്‍ച്ച നടന്നത്. ഉടമ 8 മണിക്ക് കട അടച്ച് പോയതാണ്. വെളുപ്പാന്‍ കാലത്താണ് കവര്‍ച്ച നടന്നത്.