si-song

കൂത്താട്ടുകുളത്ത്ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ എസ്എച്ച്ഒയ്ക്ക് എതിരെ അന്വഷണം. എസ്എച്ച്ഒ വേദിയിൽ കയറി പാട്ടുപാടിയതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചെത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി നൽകിയ പരാതിയിലാണ് അന്വഷണം. 

 

കൂത്താട്ടുകുളം ഇടയാർ ഇഫാൻസ്‌ ക്ളബ്ബിലെ വാർഷിക ആഘോഷത്തിനിടെയാണ് എസ്എച്ച്ഒ വിൻസന്റ് ജോസഫ് സ്റ്റേജിൽ കയറി പാടിയത്. പാട്ടിനിടെ കാണികൾക്ക് ഇടയിൽ നിന്ന് കൂവലുകൾ ഉയർന്നു. പിന്നാലെ ഉണ്ടായ സംഘർഷമുണ്ടായി. പോലീസ് ലാത്തി വീശി. പലർക്കും പരുക്കേറ്റു. പരുക്കേറ്റവരെ പോലീസ് വാഹനത്തിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും ഐജിയ്ക്കും പ്രദേശവാസിയായ വി പി ജോസഫ് ആണ് പരാതി നൽകിയത്. 

പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വഷണവും ആരംഭിച്ചു. അതിനിടെ പരാതിയും ആരോപണവും എസ്എച്ച്ഒ തള്ളി. മദ്യപിച്ചിട്ടില്ലെന്നും സംഘർഷം ഉണ്ടായത് മറ്റൊരു സാഹചര്യത്തിൽ ആണെന്നുമാണ് എസ്എച്ച്ഒയുടെ വിശദീകരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗാനമേള നടക്കുന്നത്. ഗാനമേളക്കാരായ പാലാ കമ്മ്യൂണിക്കേഷനുമായി സംസാരിച്ചാണ് സ്റ്റേജിൽ കയറി പാടിയത്. സംഘർഷത്തിൽ പോലീസ് ഇതുവരെയും കേസ് എടുത്തിട്ടില്ല. 

ENGLISH SUMMARY:

probe against sho