വൈറലാകാൻ ക്യാഷ് ഹണ്ട് നടത്തിയ യൂട്യൂബർ അറസ്റ്റില്‍. തെലങ്കാന മൽകാജ്ഗിരി ജില്ലയിലെ മേഡ്ചലിൽ ദേശീയ പാതയിൽ  ചിത്രീകരിച്ച റീല്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ആങ്കർ ചന്ദു എന്ന യൂട്യൂബർ അഴിക്കുള്ളിലായത്. ഇരുപതിനായിരം രൂപയുടെ കറൻസികൾ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം അതു വീണ്ടെടുക്കാന്‍ ഫോളോവേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.

വൈറലാകാന്‍ എന്തൊക്കെ ചെയ്യണമെന്നു തല പുകയ്ക്കുന്ന കൂട്ടത്തില്‍പെട്ടവരാണെങ്കില്‍ ഈ വാര്‍ത്തയൊന്ന് ശ്രദ്ധിക്കണം. നിര്‍ത്താന്‍ അനുമതിയില്ലാതെ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന ഹൈദരാബാദ് ഔട്ടര്‍ റിങ് റോഡിലാണു വൈറലാകാന്‍ വേണ്ടി മാത്രമുള്ള ഈ ക്യാഷ് ഹണ്ട് നടന്നത്.ആങ്കര്‍ ചന്തുവെന്നയാള്‍  ഇന്‍സ്്റ്റാ ഗ്രാം പേജില്‍ റീലിട്ടതോടെയാണു ഹണ്ടിങ് പുറത്തറിഞ്ഞത്. റോഡരികിലെ കുറ്റിക്കാട്ടിലേക്കു വലിച്ചെറിഞ്ഞ ഇരുപതിനായിരം രൂപ  വീണ്ടെടുക്കാനായിരുന്നു ആരാധകര്‍ക്കുള്ള ചലഞ്ച്. ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പണം തിരയാന്‍ ഇറങ്ങിയതോടെ എക്സ്പ്രസ് വേയില്‍ ഗതാഗതകുരുക്കുണ്ടായി.

റീല്‍സ് ശ്രദ്ധയില്‍പെട്ടതോടെ ആരാധകര്‍ക്കൊപ്പം പൊലീസും ഉണര്‍ന്നു. ഇന്‍സ്റ്റാഗ്രാം ഐ.ഡി.കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ ഹൈദരാബാദ് സ്വദേശി ഭാനു ചന്ദറാണ് ആങ്കര്‍ ചന്തുവെന്നു കണ്ടെത്തി.കസ്റ്റഡിയിലെടുത്ത ഗാഡ്കേശ്വര്‍ പൊലീസ് ഗതാഗത തടസമുണ്ടാക്കിയതിനും പൊതുശല്യത്തിനും ജീവനു ഭീഷണിയാകുന്ന തരത്തില്‍ പെരുമാറിയതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.

A YouTuber arrested for conducting a cash hunt for viral on socialmedia:

A YouTuber arrested for conducting a cash hunt for making viral on social media. Chandu, a YouTuber thrown currency notes worth ₹20,000 into the bushes and then urged his followers to retrieve them.