പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഇലവുംതിട്ട പൊലീസ് എടുത്ത കേസില്‍ ഇന്നലെ നാലുപേര്‍ അറസ്റ്റിലായിരുന്നു. പ്രക്കാനം സ്വദേശികളായ സുബിന്‍,സന്ദീപ്,വിനീത്,അനന്തു എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചാംപ്രതി സുധി മറ്റൊരു പോക്സോ കേസില്‍ ജയിലിലാണ്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. പത്തനംതിട്ട പൊലീസും കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പതിനെട്ടു വയസുള്ള പെണ്‍കുട്ടിയെ 13 വയസുമുതല്‍62 പേര്‍ പീഡിപ്പിച്ചു എന്നാണ് പരാതി. കൂടുതല്‍ സ്റ്റേഷനുകളില്‍ കേസ് വരും. സ്കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടിയെ ക്യാംപില്‍വച്ച് ഉപദ്രവിച്ചതായും പരാതിയുണ്ട്.