പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചികില്‍സ കിട്ടിയില്ലെന്ന പരാതിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ് . നവംബർ 15ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ അമ്മുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു .
ഇതിൽ അന്വേഷണം നടത്തിയാണ് പത്തനംതിട്ട പൊലീസ് പുതിയ കേസെടുത്തത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ , ഓർത്തോ വിഭാഗം ഡോക്ടർ , ജീവനക്കാർ എന്നിവരാണ് പ്രതികൾ. ആത്മഹത്യാപ്രേരണയ്ക്ക് എടുത്ത കേസിൽ അമ്മുവിന്റെ സഹപാഠികളായ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.