Shafi parambil with Facebook post about road accidents - 1

സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി, തൃശൂർ സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്ന് രണ്ടരക്കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഭവത്തില്‍ മനുഷ്യാവകാശ പ്രവർത്തൻ ഉൾപ്പെടെ അഞ്ചു പേരെ നേരത്തെ പിടികൂടികൂടിയിരുന്നു.

 

പീഡനക്കേസിലെ ഇരയേയും പ്രതിയാക്കാനാണ് സാധ്യത. എറണാകുളം ജില്ലയിലെ പ്രമാദമായ സ്ത്രീ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തൃശൂർ സ്വദേശിയായ പ്രവാസി വ്യവസായിയെയാണ് ഭീഷണിപ്പെടുത്തിയത്. വ്യവസായിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ്, ആലുവയിലെ മനുഷ്യവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയ ശേഷം വ്യവസായിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. അങ്ങനെയാണ്, ആറു പേരെ പിടികൂടിയത്. കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയായ ഹാഷിറാണ് പിടിയിലായത്. പീഢനക്കേസിൽ ഇരയായ യുവതിയും വ്യവസായിയെ വിളിച്ചതായി പൊലീസിന് സൂചന ലഭിച്ചു. യുവതിയെ ഉടനെ ചോദ്യംചെയ്തേക്കും.

ENGLISH SUMMARY:

One more person was arrested in financial fraud