fort-kochi-police

TOPICS COVERED

വിദേശവനിതയെ പിന്തുടര്‍ന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത മലയാളി യുവാവ് അറസ്റ്റില്‍. ബിസിനസ് ആവശ്യത്തിനായി ഇന്ത്യയിലെത്തിയ യുഎസ് കലിഫോര്‍ണിയ സ്വദേശിയാണ് പീഡനത്തിനിരയായത്. ഫോര്‍ട്ട്കൊച്ചി പട്ടാളം സ്വദേശി 29കാരനായ അല്‍ത്താഫ് അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട്കൊച്ചി പൊലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഫോർട്ട്കൊച്ചിയിൽ ഹോംസ്റ്റേയും ബൈക്ക് വാടകയ്ക്കു നൽകുന്ന സ്ഥാപനവും നടത്തുകയാണ് അല്‍ത്താഫ്. ബൈക്ക് വാടകയ്ക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് യുവതിയും അല്‍ത്താഫും പരിചയപ്പെടുന്നത്. ഇതിനുശേഷം യുവതി ആലപ്പുഴയില്‍ പോയപ്പോള്‍ അല്‍ത്താഫ് പിന്തുടര്‍ന്നെത്തി വിവാഹാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ബിസിനസ് ആവശ്യത്തിനായി യുവതി ജയ്പുരിലേക്ക് പോയപ്പോള്‍ അവിടെയും ചെന്ന് ശല്ല്യപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.  

പിന്നീട് യുവതിയുടെ 2 ക്രിസ്റ്റൽ ബ്രേസ്‌‌ലെറ്റും പണവും തട്ടിയെടുത്ത് ഇയാൾ മടങ്ങിയതായി പരാതിയിലുണ്ട്. ബ്രേസ്‌‌ലെറ്റും പണവും തിരിച്ച് വാങ്ങുന്നതിന് നവംബർ ഒന്നിന് പുലർച്ചെ യുവതി കൊച്ചിയിൽ എത്തി. തുടര്‍ന്ന് യുവതിയും അൽത്താഫും തമ്മില്‍ തർക്കമുണ്ടായി. തുടർന്നു തന്നെ മുറിയിലേക്കു തള്ളിയിട്ടു അല്‍ത്താഫ് ബലമായി പീഡിപ്പിച്ചു എന്നാണ് യുവതി പറയുന്നത്.

യുവതി ഫോർട്ട്കൊച്ചി പൊലീസിനും പൊലീസ് കമ്മിഷണർക്കും ഇ.മെയിലിൽ പരാതി അയച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തി വ്യാഴാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Malayali youth arrested for stalking and harassing a foreign woman after proposing marriage:

Malayali youth arrested for stalking and harassing a foreign woman after proposing marriage. The victim, a native of California, USA, had come to India for business purposes. The accused, 29-year-old Altaf Ahmed, a resident of Pattalam in Fort Kochi, was arrested by the police. The arrest was registered by the Fort Kochi police.