ചോറ്റാനിക്കരയില്‍ പോക്സോ കേസ് അതിജീവിത വീടിനുള്ളില്‍ അവശനിലയില്‍ കാണപ്പെട്ട കേസില്‍ ആണ് സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ പയ്യന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇടക്കിടെ വരാറുണ്ടായിരുന്നെന്ന് വാര്‍ഡ് മെമ്പറും നാട്ടുകാരും പറയുന്നു. ഏതെങ്കിലുമൊരു വണ്ടിയില്വരും കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുപോകുമെന്ന് നാട്ടുകാര്‍ പറയുന്നു.
മുന്‍പ് നാട്ടിലെ ചില ആളുകളുമായി റോഡില്‍വച്ച് പ്രശ്നമുണ്ടാവുകയും തുടര്‍ന്ന് 20ഓളം കുടുംബങ്ങള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യുവാവ് ശനിയാഴ്ച രാത്രി 11നാണ് പോക്സോ അതിജീവിതയുെട വീട്ടിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ ബന്ധു കണ്ടെത്തിയത്. അര്‍ധനഗ്നയായ ശരീരമാസകലം ചതഞ്ഞ പാടുണ്ടായിരുന്നു. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലും കയ്യിലെ മുറിവില്‍ ഉറുമ്പരിച്ച നിലയിലുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. Also Read: കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചു, അര്‍ധനഗ്ന; പെണ്‍കുട്ടിയുടെ നില അതീവഗുരുതരം...
യുവാവിനെ കണ്ട കാഴ്ചയില്‍ തന്നെ ഒരു സുഖകരമല്ലാത്ത ലുക്കാണ് തോന്നിയതെന്നും ,ലഹരി ഉപയോഗിക്കുന്നവരാണോയെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ദത്തുപുത്രിയായിരുന്ന ഈ പെണ്‍കുട്ടിയുടെ പിതാവ് സൈനിക ഓഫീസറായിരുന്നു .നാലുവര്‍ഷം മുന്‍പാണ് ഇദ്ദേഹം മരണപ്പെട്ടത്. അതിനുശേഷം സൈനിക ഓഫീസിലേക്ക് ഇവരുടെ അവസ്ഥയെക്കുറിച്ചെല്ലാം അറിയിച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സൈനിക ഓഫീസില്‍ നിന്നും ആളുകളെത്തിയിരുന്നുവെന്നും മെമ്പര്‍ പറയുന്നു.
19 വയസുള്ള പെണ്‍കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് പെണ്‍കുട്ടി. 2021 ലാണ് പെണ്‍കുട്ടി ഇതിനുമുന്‍പ് ആക്രമിക്കപ്പെട്ടത്. അന്ന് രണ്ട് ബസ് ജീവനക്കാര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. അന്നത്തെ പോക്സോ കേസുമായി ഇപ്പോഴത്തെ ആക്രമണത്തിനു ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.