thread-chenthamara

നെന്‍മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയതാണെന്നും കീഴടങ്ങിയതല്ലെന്നും പൊലീസ് ഡിവൈഎസ്പി പറഞ്ഞു. ആയുധങ്ങളൊന്നും കയ്യിലുണ്ടായിരുന്നില്ലെന്നും ഒരു ചരടുണ്ടായിരുന്ന് പൊലീസ് അറുത്തുമാറ്റിയാണ് ഇയാളെ ലോക്കപ്പില്‍ അടച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്നു പ്രതിയെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു.

2019ല്‍ സുധാകരന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷവും ചെന്താമര പോയത് തന്റെ സഹോദരന്‍ രാധയുടെ അടുത്തേക്കായിരുന്നു, ഇത്തവണയും കൊല നടത്തിയ ശേഷം രാധയുടെ വീട്ടിലെത്തി. വിശപ്പ് സഹിക്കാനാവാത്തതുകൊണ്ടാണ് ഒളിച്ചിരുന്ന മലയില്‍ നിന്നും ഇറങ്ങിവന്നതെന്ന് ചെന്താമര പിടികൂടിയ ശേഷം പറഞ്ഞു. 2019ല്‍ കൊല നടത്തി ഗുഹയില്‍ പോയി ഒളിച്ചിരിക്കുകയും വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ മലയിറങ്ങി വരുന്നവഴി പിടിയിലാകുകയുമായിരുന്നു.

അതേസമയം ചെന്താമരയെ തൂക്കിലേറ്റണമെന്ന് നെന്‍മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും മനോരമന്യൂസിനോട് പറഞ്ഞു. കേസില്‍ പ്രതി അറസ്റ്റിലായത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. ചെന്താമര വീണ്ടും പുറത്തിറങ്ങും, ജീവനുതന്നെ ഭീഷണിയാണ്.  ഇങ്ങോട്ട് വരുമോ ഇങ്ങോട്ട് വരുമോ എന്ന ഭയത്തിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്.  അയാളെ ഒന്നു കൊന്നുതരാമോ...ഇനിയും കാണാന്‍ വയ്യ, ഞങ്ങള്‍ക്കും ഈ നാട്ടുകാര്‍ക്കും ഒരു കുഞ്ഞാശ്വാസമാവില്ലേ...എന്ന് ചോദിക്കുന്നു ഇരുവരും.

 
The police DySP stated that the accused in the Nenmara double murder case, Chenthamara, was apprehended by the police and did not surrende:

The police DySP stated that the accused in the Nenmara double murder case, Chenthamara, was apprehended by the police and did not surrender. He had no weapons in his possession, and was arrested with a chain and taken into custody. The police also clarified that the accused was in a weakened state due to not having eaten, but had no other health issues.