AI generated image
മരച്ചുവട്ടിലിരുന്ന് പരസ്യമായി എംഡിഎംഎ ഉപയോഗിച്ച യുവതി അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ കെസി റോഡില്‍ താമസക്കാരിയായ ഇരുപത്തിയാറുകാരി അഫ്രുന്നിസ മുന്നയാണ് അറസ്റ്റിലായത്. കുഞ്ചത്തൂർ കണ്വതീർഥയിൽ വച്ചാണ് മഞ്ചേശ്വരം എസ്‌ഐ കെ.ആർ.ഉമേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയെ പിടികൂടിയത്. പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തെ കണ്ട് യുവതി പരിഭ്രമിച്ച് പോകാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ വനിത സിവിൽ പൊലീസ് ഓഫിസർ യുവതിയെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കത്തിച്ച് വലിച്ചത് കണ്ടെത്തിയത്.
ചില്ലുകഷ്ണം ചൂടാക്കി അതിൽ എംഡിഎംഎ വച്ച നിലയിലായിരുന്നു. അറസ്റ്റിലായ അഫ്രുന്നീസയെ ജാമ്യത്തിൽ വിട്ടു. ദിനംപ്രതി ലഹരി ഉപയോഗിച്ചുള്ള കേസുകളും കുറ്റകൃത്യങ്ങളും കൂടുന്നതിനിടെയാണ് സ്ത്രീകളുള്‍പ്പെടെ പ്രതികളാകുന്നത്.