ഉദ്യോഗസ്ഥരെപ്പോലെ നടിച്ച് ബസുകളില്‍ കയറി മോഷണം നടത്തിവന്ന നാടോടികള്‍ അറസ്റ്റില്‍. തിരുപ്പൂര്‍ സ്വദേശികളായ പവി, നന്ദിനി എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കരയില്‍ നിന്ന് പന്തളത്തേക്ക് പോയ ബസിലായിരുന്നു മോഷണ ശ്രമം. പഴ്സും മാലയും മോഷ്ടിച്ചു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ യുവതികളെ തടഞ്ഞുവച്ചു.
തുടര്‍ന്ന് പന്തളം പൊലീസ് ഇവരെ അറസ്റ്റു ചെയ്തു. ആഡംബര വേഷത്തിലെത്തി മോഷണം നടത്തുന്നതാണ് ഈ സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു.