ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പെരുമ്പാവൂരിൽ മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. ചേലാമറ്റം സ്വദേശി ജോണി ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരിച്ച ജോണി. 

ബുധനാഴ്ച രാത്രി ഒമ്പതരയോടെ  പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ സഹോദരിയെ അറിയിച്ചു. പിന്നാലെ ജോണിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. പിന്നീട് പോസ്റ്റുമോർട്ടത്തിലാണ് ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തിയത്. 

തുടർന്ന് പെരുമ്പാവൂർ പോലീസ് മകൻ മെൽജോയെ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത പെരുമ്പാവൂർ പൊലീസ് അറസ്റ്റും രേഖപ്പെടുത്തി. 

ENGLISH SUMMARY:

Drunk Man Murders Father in Shocking Family Tragedy