ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ലൈംഗിക പീഡനക്കേസില്‍, മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതോടെ സിനിമാ സംവിധായകന്‍ അറസ്റ്റില്‍.  ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ സനോജ് കുമാർ മിശ്രയാണ് (45) അറസ്റ്റിലായത്. കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെ നായികയാക്കി സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ കൂടിയാണ് സനോജ് കുമാർ മിശ്ര. 

ജാമ്യാപേക്ഷ കോടതി തള്ളിയതോടെ, ഡൽഹി പൊലീസെത്തിയാണ് സനോജ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തിലധികം ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്ത സനോജ് കുമാർ കുടുംബത്തോടൊപ്പം മുംബയിലായിരുന്നു താമസം. 

2021 ജൂൺ 18ന് ഒരു റിസോർട്ടിൽ വെച്ച്  ലഹരി നൽകി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സോഷ്യൽ മീഡിയയിലൂടെ 2020ലാണ് പരാതിക്കാരിയുമായി സംവിധായകന്‍ പരിചയപ്പെടുന്നത്. ലഹരി നല്‍കിയ ശേഷം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും സനോജ് എടുത്തിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. 

റിസോര്‍ട്ടിലെ സംഭവത്തിന് ശേഷം, സിനിമയിൽ നല്ല അവസരം തരാമെന്നും, വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് സനോജ് യുവതിയുമായി വീണ്ടും സൗഹൃദത്തിലായി. സനോജ് നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, 3 തവണ ഗർഭഛിദ്രം നടത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ഇതിനിടയിൽ ലിവിംഗ് റിലേഷനിലാകാമെന്ന് സനോജ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയെ ഗർഭഛിദ്രം നടത്തിയത് സംബന്ധിച്ചുള്ള മെഡിക്കൽ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.  

തര്‍ക്കങ്ങള്‍ക്കൊടുവില്‍, 2025 ഫെബ്രുവരിയില്‍ ഇരുവരും വേർപിരിഞ്ഞു. തനിക്കെതിരെ പൊലീസിനെ സമീപിച്ചാല്‍, സ്വകാര്യവിഡിയോ പ്രചരിപ്പിക്കുമെന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതി പറയുന്നു. ലൈംഗിക പീഡനം, ഗർഭം അലസിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കു​റ്റങ്ങളാണ്  ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  

ENGLISH SUMMARY:

Director Sanoj Mishra arrested for sexual harassment