police-attack-ai

AI Generated Images

മദ്യലഹരിയിൽ ഡാൻസ് കളിച്ചത് തടഞ്ഞതിന്‍റെ പേരില്‍, പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോ​ഗസ്ഥന്‍റെ മുഖമിടിച്ച് തകര്‍ത്ത കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സഹോദരനും കൂട്ടാളിയും അറസ്റ്റിൽ. പൂജപ്പുരയിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എസ്.എൽ.അനീഷിനെയാണ് പ്രതികൾ മർദ്ദിച്ചത്. 

ജ​ഗതി സ്വദേശി പന്തം ജയൻ എന്ന് വിളിക്കുന്ന ജയൻ (42), ജയന്റെ സഹോദരന്‍ പ്രദീപ് (46), ദിനേശ് (30 ) എന്നിവരാണ് അറസ്റ്റിലായത്. 

പരുക്കേറ്റ  ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ​ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. 

ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ​ഗാനമേള നടക്കുന്നതിനിടെ പന്തം ജയൻ ഉൾപ്പെടുന്ന സംഘമെത്തുകയും, മദ്യലഹരിയിൽ ഡാൻസ് കളിക്കുകയും ചെയ്തു. ഇതുതടഞ്ഞ അനീഷിന്റെ മുഖത്ത് ജയൻ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകർന്നു. അറസ്റ്റിലായ പ്രതികളെല്ലാം നേരത്തെ വിവിധ കേസുകളിൽ പൂജപ്പുരയിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. 

ENGLISH SUMMARY:

Pantham Jayan arrested for attacking prison officer