ക്ഷേത്രോത്സവത്തിന് എത്തിയ യുവതിയെ ജനക്കൂട്ടത്തിനിടയില്‍ വെച്ച്, വസ്ത്രം വലിച്ചു കീറി അപമാനിച്ചയാളെ പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. പുതുപ്പള്ളി വടക്ക് ദേവി കുളങ്ങര ക്ഷേത്രത്തിന് സമീപം ഷാജി ഭവനിൽ ഷാജിയാണ് (56) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുതുപ്പള്ളി ദേവികുളങ്ങര അമ്പലത്തിലെ ഉത്സവം കാണുന്നതിനായി അമ്മാവനോടും അമ്മൂമ്മയോടും അനുജത്തിയോടുമൊപ്പം പോയ 21 കാരിയുടെ ചുരിദാർ ടോപ്പാണ് ആൾക്കാർ നോക്കി നിൽക്കേ ഇയാൾ വലിച്ചു കീറിയത്. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു അപ്രതീക്ഷിത ആക്രമണം.
യുവതിയുടെ ചുരിദാർ ടോപ്പ് വലിച്ചു കീറുന്നതിനിടെ, നാട്ടുകാരാണ് ഷാജിയെ പിടിച്ചു മാറ്റിയത്. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജാക്കിയ ഇയാളെ റിമാന്റ് ചെയ്തു.