കൊല്ലം കരുനാഗപ്പള്ളി സന്തോഷ് വധക്കേസിൽ മുഖ്യപ്രതിയായ പങ്കജ് മേനോൻ പൊലീസ് പിടിയിലായി. കല്ലമ്പലത്തു നിന്ന് പിടികൂടിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രതി കീഴടങ്ങിയതാണെന്നും വിവരമുണ്ട്. പങ്കജിനെ കണ്ടെത്താനുള്ള വഴി തേടി ക്ളാപ്പനയിലെ പ്രാദേശിക സിപിഎം നേതാവിനെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് പങ്കജ് കീഴടങ്ങുന്നതിൽ ധാരണയായത്.
സന്തോഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് പങ്കജ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ ഇതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം ഏഴായി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലു പേരും പ്രതികളെ സഹായിച്ച രണ്ടുപേരും കഴിഞ്ഞദിവസങ്ങളിൽ പിടിയിലായിരുന്നു. മറ്റൊരു പ്രധാന പ്രതിയായ അലുവ അതുലും കൊലയാളി സംഘത്തിന്‍റെ കാർ ഓടിച്ചിരുന്ന സാമുവേലുമാണ് ഇനി പിടിയിലാകാനുള്ളത്.