ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

വിദ്യാര്‍ഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ കുടുക്കിയ ടീച്ചറും കൂട്ടാളികളും അറസ്റ്റിൽ. ബംഗളൂരുവിലാണ് സംഭവം. ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ വലയിലായത്. 

വിദ്യാര്‍ഥിയുടെ പിതാവ് രാകേഷ് വൈഷ്ണവുമായി 25കാരിയായ ടീച്ചർ  പ്രണയത്തിലാവുകയായിരുന്നു. അതിന് ശേഷമാണ് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്തത്. ബംഗളൂരുവിന്‍റെ  മഹാലക്ഷ്മി ലേഔട്ടിലെ പ്രീ സ്കൂള്‍ നടത്തിപ്പുകാരിയാണ് ശ്രീദേവി. ശ്രീദേവിയുടെ പ്ലേസ്കൂളിലാണ് രാകേഷിന്റെ കുട്ടി പഠിച്ചിരുന്നത്.  

2023ല്‍ മകന്‍റെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ശ്രീദേവിയെ രാകേഷ് ആദ്യമായി കണ്ടത്. അത് സ്നേഹബന്ധമായി വളർന്നു. സ്കൂള്‍ ചെലവുകള്‍ക്കായി ശ്രീദേവി രാകേഷില്‍ നിന്നും 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2024ല്‍ പണം തിരികെ നല്‍കാമെന്ന് ഉറപ്പിലായിരുന്നു വായ്പ. പണം കൊടുക്കാൻ പറ്റാതായതോടെയാണ് ടീച്ചർ ഹണിട്രാപ്പ് ഒരുക്കിയത്. 

2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍, സ്കൂളിന്‍റെ പങ്കാളിയാക്കാമെന്നാണ് ശ്രീദേവി വാ​ഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച രാകേഷ് ടീച്ചറുമായി കൂടുതൽ അടുത്തു. പ്രണയം കൊടുമ്പിരി കൊണ്ടതോടെ, ചാറ്റ് ചെയ്യാനായി രാകേഷ് വേറെ ഫോണും സിമ്മും വാങ്ങി. 

വീണ്ടും രാകേഷ് പണം ചോദിച്ചതോടെ, ശ്രീദേവി അയാളെ വീട്ടിലേക്ക് വിളിക്കുകയും ചുംബിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ കൂട്ടുപ്രതികളായ  ഗണേഷ് കാലെ, സാഗർ മോർ എന്നിവര്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. എല്ലാം കഴിഞ്ഞ് രാകേഷ് വീണ്ടും പണം വാങ്ങാതെ തിരികെ വീട്ടിലേക്ക് മടങ്ങി.   

പിന്നീട് ഈ സ്വകാര്യ ദൃശ്യം കാട്ടി മൂന്നുപേരും രാകേഷിനെ ഭീഷണിപ്പെടുത്തുകയാിരുന്നു. ആദ്യം 50,000 രൂപ തരണമെന്നായി ടീച്ചർ. അത് കൊടുത്തതോടെ, 15 ലക്ഷം രൂപ നല്‍കണമെന്നായി. ഇതോടെ രാകേഷ് ആ ബന്ധത്തില്‍ നിന്ന് പിന്മാറി. തുടർന്നാണ് പരാതി നൽകിയതും അധ്യാപിക ഉൾപ്പടെ 3 പേർ കുടുങ്ങിയതും. 

ENGLISH SUMMARY:

Bengaluru teacher exploits affair with student's father, demands ₹20 lakh with private videos