രാജ്യത്തെ ഏറ്റവും വലിയ ഫാക്ടറികളില്‍ ഒന്നില്‍ നടന്ന ആസൂത്രിത മോഷണ വിവരം അറിഞ്ഞു ഞെട്ടിയിരിക്കുകയാണു പ്രമുഖ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്സ്. കിയയുടെ ആന്ധ്രാപ്രദേശിലെ പെനുകോണ്ടയിലെ ഫാക്ടറിയില്‍ നിന്ന് തൊള്ളായിരം കാര്‍ എന്‍ജിനുകളാണ് മോഷണം പോയത്.
ഈച്ചയ്ക്കു പോലും കടക്കാന്‍ കഴിയാത്ത വിധം സുരക്ഷാ കോട്ട കെട്ടിയ ഫാക്ടറിക്ക് അകത്തുനിന്നാണ് എന്‍ജിന്‍ മോഷണമുണ്ടായത്.