ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

വീട് കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. പകൽ സമയം കുപ്പികളും ആക്രി സാധനങ്ങളും മറ്റും പെറുക്കി എടുക്കാനെന്ന വ്യാജേനെ എത്തി, ആൾതാമസം ഇല്ലാത്ത വീടുകൾ നോക്കിവച്ച് രാത്രി മോഷണം നടത്തുക ആണ് ഇവരുടെ പതിവ്. മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ കറങ്ങി നടന്നാണ് മോഷണം ഡൽഹി സ്വദേശികളായ ഹിബിസുൾ (22) ബാംഗ്ലൂർ സ്വദേശിയായ മുഹമ്മദ്‌ റഫിഖുൾ (25) എന്നിവരാണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. നെട്ടൂർ സ്വദേശിയുടെ വീടിന്റെ മുകളിലത്തെ നിലയുടെ പൂട്ട്  തകർത്തു അകത്തു കയറിയ പ്രതികൾ വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള ടിവി, ഓട്ടു വിളക്കുകള്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇൻവെർട്ടർ ബാറ്ററി എന്നിവ ഉൾപ്പെടെ ഏകദേശം രണ്ട് ലക്ഷത്തോളം വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചാണ് കടന്നു കളഞ്ഞത്. 

ഇതിൽ ഒന്നാം പ്രതിയായ ഡൽഹി സ്വദേശി ഹിബിസുൾ എന്നയാൾക്ക് ആലപ്പുഴ ജില്ലയിലെ അരൂർ സ്റ്റേഷനിൽ സമാനമായ കേസുണ്ട്. ആലപ്പുഴ ജില്ലയിലും എറണാകുളം ജില്ലയിലും മാറി മാറി താമസിച്ചിരുന്ന ഇവരെ എറണാകുളം എസിപി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ്  പിടികൂടിയത്. ഒന്നാം പ്രതിയായ ഹിബീസുളിനെ ചളിക്കവട്ടത്തുള്ള സുഹൃത്തിൻെറ വീട്ടിൽ നിന്നും രണ്ടാം പ്രതിയായ മുഹമ്മദ്‌ റാഫിഖുളിനെ മുളവുകാട് ഭാഗത്തു നിന്നും ആണ് പിടികൂടിയത്. പനങ്ങാട് പോലീസ് സ്റ്റഷൻ എസ്എച്ച്ഒ സാജു ആന്റണി, എസ്ഐമാരായ മുനീർ, റഫീഖ്, എഎസ്ഐ രാജീവ്,  സിപിഒമാരായ മാരായ അരുൺരാജ്, പ്രശാന്ത്, മഹേശൻ എന്നിവർ ചേർന്നാണ് പ്രതികളെ  പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Theft, Inter-state thieves arrested