ഒരു സര്‍ക്കാരിന്റെ കാര്യക്ഷമതയും പ്രതിബദ്ധതയും സാധാരണപൗരന് ഏറ്റവും നന്നായി മനസ്സിലാവുക സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലാണ്. കാലത്ത് 11 മണിക്കുപോലും ഉദ്യോഗസ്ഥര്‍ സീറ്റില്‍ എത്തുന്നില്ലെങ്കില്‍ ഈ സര്‍ക്കാരിനെക്കുറിച്ച് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഓരോ ഫയലിലും ഒരു ജീവിതമാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുെട കോരിത്തരിപ്പിച്ച വാക്കുകള്‍ ചവറ്റുകൊട്ടയില്‍ ഇട്ടതാരാണ്?
നിലപാട്
ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – സര്‍ക്കാര്‍ ഓഫീസുകളില്‍ കണിശമായ ഹാജര്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ഒന്നാമത്തെ ഉത്തരവാദിത്തമാണ്. അതിന് തൊടുന്യായങ്ങള്‍ പറഞ്ഞ് ഇടങ്കോലിടുന്ന സര്‍വീസ് സംഘടനകളെ സമൂഹവിരുദ്ധരെന്ന് വിളിക്കാനേ കഴിയൂ. നികുതി നല്‍കുന്ന പൗരനാണ്, ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനല്ല മേലാളന്‍