ഇക്കണ്ടത് യഥാര്‍ഥത്തില്‍ സംഭവിച്ചതിന്റെ രൂപരേഖയല്ല.  കൊച്ചി കലൂരില്‍ നിര്‍മാണത്തിലിരുന്ന രണ്ടുനിലക്കെട്ടിടം നിലംപൊത്തിയപ്പോള്‍ ആരുടെ മനസ്സിലും ഉയര്‍ന്ന ഭീഷണിയുടെ ചിത്രമാണ്. കൊച്ചി നഗരമധ്യത്തില്‍ മണ്ണിനടിയിലേക്ക് കെട്ടിടഭാഗങ്ങള്‍ ഊര്‍ന്നുപോകുന്നുണ്ടെങ്കില്‍ അതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. മെട്രോ റയില്‍, പ്രധാന റോഡ്, പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഇതെല്ലാമുള്ള ഈ പ്രദേശത്ത് മണ്ണിന് ബലക്ഷയമുണ്ടോ? രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ ചതുപ്പ് നികത്തിയെടുത്ത് നഗരവത്കരണം ദ്രുതഗതിയില്‍ നടന്ന കൊച്ചിയില്‍ കെട്ടിടനിര്‍മാണത്തിന് എന്ത് ആധുനിക മാനദണ്ഡങ്ങളും ചട്ടങ്ങളുമുണ്ട്? ആരുടെ മേല്‍നോട്ടത്തിലാണ് കൊച്ചിയുടെ അടിത്തറയും മേല്‍ക്കൂരയും?