ഇത് തിരിച്ചറിവിന്‍റെ കാലമാണ് എന്ന് പറയാം.. ലഹരി നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയത് നമ്മള്‍ അറിഞ്ഞേയില്ല എന്ന് പറയുന്നത് ശരിയല്ല. പ്രതിരോധം ദുര്‍ബലമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇനി വൈകിയാല്‍ പിന്നെ ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതില്‍നിന്നാണ് ശക്തമായ പ്രതിരോധം, അത് ലഹരികടത്തുകാര്‍ക്കെതിരായ നടപടിയായും, കുട്ടികളിലും മുതിര്‍ന്നവരിലും ബോധവല്‍ക്കരണമായും തുടരുന്നത്.. ലഹരിയുമായി ബന്ധപ്പെട്ട് ഇന്ന് വന്ന ഒരു വാര്‍ത്ത കോഴിക്കോട് താമരശേരിയിലെ യുവാവിന്‍റെ മരണമാണ്. പൊലീസിനെ കണ്ട് കൈയ്യിലുണ്ടായിരുന്ന എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയ മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരിച്ചത്. കോടഞ്ചേരി, താമരശ്ശേരി എന്നിവിടങ്ങളിൽ നേരത്തെയും ndps കേസുകളിൽ പ്രതിയാണ് ഷാനിദ് എന്ന് പൊലീസ് പറയുന്നു.