ഒരു മാസത്തിലേറെയായി തുടരുന്ന ആശവര്‍ക്കര്‍മാരുടെ സമരം. അവര്‍ നാളെ സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ പോവുകയാണ്. അപ്പോഴാണ് സര്‍ക്കാര്‍ ആശവര്‍ക്കര്‍മാര്‍ക്ക് നാളെ നിര്‍ബന്ധിത പരിശീലന പരിപാടി പ്രഖ്യാപിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലിക്ക് സംഭവിക്കാവുന്ന പ്രശ്നങ്ങള്‍, ആശങ്കകള്‍ ഒരുവശത്ത്. സമരത്തെ പൊളിക്കാന്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഇതുപോലുള്ള തന്ത്രങ്ങള്‍ പയറ്റുമ്പോള്‍ ആശമാര്‍ എങ്ങനെ അതിനെ നേരിടും? നാളെ ഉപരോധസമരം എങ്ങനെയായിരിക്കും. ആക്ച്വലി എന്താണ് നാളെ സംഭവിക്കുക