ആശാ വര്‍ക്കര്‍മാര്‍ വ്യാഴാഴ്ച മുതല്‍ നിരാഹാര സമരത്തിലേക്ക് കടക്കുകയാണ്. മൂന്നുപേര്‍ നിരാഹാരമിരിക്കുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്. ഇതിനിടെ സിഐടിയുക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടാത്തത് എന്തെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചോദിച്ചു. ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, കെകെ രമ എം.എൽഎ തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്.