ഒരാഴ്ചയായി ഭയാശങ്കളോടെ, സ്വന്തം ജീവന്‍ കൈയ്യില്‍പ്പിടിച്ചു നടന്ന ഇടുക്കി ഗ്രാമ്പിക്കാര്‍ക്ക് ഒടുവില്‍ ആശ്വാസം. ജനവാസ മേഖലയിൽ ഭീതി വിതച്ച കടുവ വനം വകുപ്പിന്റെ തോക്കിന്‍ മുനയിന്‍ കീഴടങ്ങി. പ്രത്യേക ദൗത്യം തുടങ്ങി നാലുദിവസം കടുവയെ കൂട്ടിലാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
കടുവയെ മയക്ക് വെടിവച്ച് പിടികൂടി ചികില്‍സിക്കാനായിരുന്നു വനംവകുപ്പ് പദ്ധതി. എങ്കിലും നിവര്‍ത്തിയില്ലാതായതോടെ സ്വയരക്ഷയ്ക്കായി വനം വകുപ്പിന് ആ കടുംകൈ ചെയ്യേണ്ടി വന്നു...