കണ്ണൂരിൽ നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴേ ഉറപ്പിച്ചിരുന്നു അതൊരു കൊലപാതകമാണെന്ന്. പുറത്ത് നിന്നുള്ള ആരെങ്കിലും വന്ന് ഈ കൃത്യം ചെയ്യാനുള്ള സാധ്യത കുറവാണെന്ന് പൊലീസിന് ആദ്യമേ മനസിലായിരുന്നു. ഒടുവില്‍ വ്യക്തമായി, ആ കൊലപാതകം നടത്തിയത് ബന്ധുവായ 12 വയസുകാരിയാണെന്ന്.  മരിച്ച കുഞ്ഞിന്‍റെ  പിതൃസഹോദരന്റെ മകളാണ് പ്രതി. വളര്‍ത്തച്ഛന്റെ സ്നേഹം കുറയുന്നുവെന്ന തോന്നലിലായിരുന്നു കടുംകൈ. പെണ്‍കുട്ടിയുടെ പിതാവ് നേരത്തേ മരിച്ചുപോയിരുന്നു. കുട്ടിയെ പിന്നീട് വളര്‍ത്തിയത് മരിച്ച കുഞ്ഞിന്റെ അച്ഛനായിരുന്നു.