ഒരാളെ തല്ലാനോ കൊല്ലാനോ പ്രത്യേകിച്ച് ഗൗരവമുള്ള ഒരു കാരണവും വേണ്ട എന്നായിരിക്കുന്നു അവസ്ഥ. ഇന്‍സ്റ്റഗ്രാമില്‍ ഒരാള്‍ക്ക് ഹലോ എന്ന് മെസേജ് അയച്ചാല്‍ തല്ലി വാരിയെല്ലൊടിക്കുക എന്നൊക്കെ പറഞ്ഞാല്‍ എന്തൊരു അവസ്ഥയാണ്. ആലപ്പുഴ അരൂക്കുറ്റിയിലാണ് സംഭവം. 

 ഗുണ്ടയുടെ പെൺ സുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ ‘ഹലോ’  എന്ന് സന്ദേശം അയച്ചതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചത്. പരുക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിൻ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്തും കൂട്ടാളി സിന്തലുമാണ്  മര്‍ദിച്ചതെന്ന് കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

An alarming incident occurred in Arookkutti, Alappuzha, where a person was assaulted after sending a simple "Hello" message on Instagram. The situation escalated quickly, with threats of violence, highlighting the growing concerns about online interactions leading to real-life aggression.