TOPICS COVERED

മാസപ്പടിക്കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. കേസെടുത്ത് അന്വേഷിക്കാന്‍ കേന്ദ്ര കമ്പനികാര്യമന്ത്രാലയം അനുമതി നല്‍കി. എസ്എഫ്ഐഒ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി. വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും പ്രതികളാണ്. വീണയ്ക്കും കമ്പനിക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽ ലിമിറ്റഡ് (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നാണ് പരാതി.

ENGLISH SUMMARY:

Permission has been granted to prosecute Veena, the Chief Minister's daughter, in the Masappadi case. The Ministry of Corporate Affairs granted approval for the investigation after a preliminary inquiry by SFIO. Veena's company, Exalogic, and CMRL officials are also accused in the case.