എമ്പുരാന്‍ സിനിമയ്ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും, അണിയറപ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിഹത്യയും ഭീഷണിയുമെല്ലാം നമ്മള്‍ കണ്ടതാണ്. അതിനുശേഷം സിനിമയിലെ ചിലരംഗങ്ങള്‍ മുറിച്ച് മാറ്റാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയും ചെയ്തിരുന്നു.
ഇതിന് കാരണം, കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തിയുള്ള ഭീഷണിയാണെന്ന ആരോപണവും ശക്തമായിരുന്നു. എന്തായാലും, എമ്പുരാന്‍റെ നിര്‍മാതാവ് നിര്‍മാതാവ് ഗോകുലം ഗോപാലന്‍റെ കോഴിക്കോട്ടെയും ചെന്നൈയിലെയും സ്ഥാപനങ്ങളില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരിക്കുകയാണ്.
വിദേശനാണയവിനിമയം, കള്ളപ്പണം വെളുപ്പിക്കല്‍ ചട്ടങ്ങള്‍ പ്രകാരമാണ് പരിശോധന. കോഴിക്കോട്ട് ഇ.ഡി സംഘം രണ്ടുമണിക്കൂറിലധികമാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. കോഴിക്കോട്ടെ റെയ്ഡ് പൂര്‍ത്തിയായതിന് പിന്നാലെ ഗോകുലം ഗോപാലനെ വിശദമായ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് വിളിപ്പിച്ചു.