actually-enthanu-sambavichath-childbirth

ഡോക്ടര്‍മാരുടെ സേവനം തേടാതെ, ആശുപത്രികളില്‍ പോവാതെ വീട്ടില്‍ പ്രസവിക്കുക. ഈ അടുത്ത കാലത്ത്, ഇങ്ങനെ ജീവന്‍ അപകടത്തില്‍പ്പെട്ട പലരെക്കുറിച്ചും നമ്മള്‍ കേട്ടു. ഇന്ന് മലപ്പുറത്ത് നിന്നും അങ്ങനെയൊരു വാര്‍ത്തയാണ് വന്നത്.

മലപ്പുറം ഈസ്റ്റ് കോഡൂരിലാണ് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചത്. ഈസ്റ്റ് കോഡൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ അമ്പലപ്പുഴ സ്വദേശി സിറാജുദ്ദീന്റെ ഭാര്യ 35 വയസുള്ള അസ്മയാണ് മരിച്ചത്. അയൽക്കാരെ പോലും അറിയിക്കാതെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പൊലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് സിറാജുദീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.