ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലും ഗോകുലം ഗോപാലന്‍റെ വീട്ടിലുമെല്ലാം ഇ.ഡി. റെയ്ഡ് നടത്തിയത് ഇന്നലെ നമ്മള്‍ കണ്ടിരുന്നു. മണിക്കൂറുകളോളമാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. ഇതിന് ശേഷം പുറത്തുവരുന്ന ചില വിവരങ്ങളിലേക്കാണ്. പ്രവാസികളില്‍ നിന്ന് വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ച് 593 കോടി രൂപ ഗോകുലം ഗ്രൂപ്പ് സമാഹരിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
എമ്പുരാന്‍ സിനിമയുടെ നിര്‍മാണത്തിനടക്കം ചട്ടങ്ങള്‍ ലംഘിച്ച് സമാഹരിച്ച പണം ഉപയോഗിച്ചതിലും ഇഡി പരിശോധന തുടങ്ങിയിരിക്കുകയാണ്. കോഴിക്കോടും ചെന്നൈയിലുമായി മൂന്നിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത. അന്വേഷണവുമായി ഗോകുലം ഗോപാലന്‍ പൂര്‍ണമായി സഹകരിച്ചതായും ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.