തലസ്ഥാന നഗരത്തിലെ വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തി വികസിപ്പിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യവും നിര്‍ദേശവും എന്തുകൊണ്ടാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അവഗണിച്ചത്? കേന്ദ്രതീരുമാനത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ എന്തുകൊണ്ടാണ് ഒരന്തിമ തീരുമാനത്തിലേക്ക് കേന്ദ്രം പോയത്? പിപിപി മാതൃകയില്‍ വിമാനത്താവളം അന്‍പത് വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുമ്പോള്‍ എന്തൊക്കെയാണ് വിശദീകരിക്കപ്പെടേണ്ടത്? വ്യക്തത വരേണ്ടത്? കേന്ദ്രമന്ത്രി പറയുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന് കൂടി പങ്കുള്ളതോ കേന്ദ്രത്തിന്റെ തീരുമാനം? സ്വാഗതം കൗണ്ടര്‍പോയന്റിലേക്ക്