TOPICS COVERED

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസില്‍ ഇതാദ്യമായല്ല കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുന്നത്. പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ സിഎംആർഎൽ - എക്സാലോജിക് ദുരൂഹ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈകോടതിയും പറഞ്ഞു.

സംശയം തോന്നിക്കുന്ന രേ‌ഖകളുടെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അന്വേഷണം നടത്താനാവില്ല എന്നാണുത്തരം. കോര്‍പ്പറേറ്റ് ഫ്രോഡ് നടന്നു എന്ന് സൂചനയുള്ള കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിനില്‍ക്കെയുള്ള ഹൈക്കോടതിയുടെ പരാമര്‍ശം മുഖ്യമന്ത്രിക്കും മകള്‍ക്കും സിപിഎമ്മിനും നല്‍കുന്ന ആശ്വാസം എത്ര‌?