ഒരമ്മയുടെ സമാനതകളില്ലാത്ത പോരാട്ടത്തിലെ നിര്‍ണായക ദിവസമാണിന്ന്. സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ കുഞ്ഞിനെ അല്‍പസമയത്തിനകം കേരളത്തില്‍ തിരികെയെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എട്ടരയോടെ കുഞ്ഞുമായി ഉദ്യോഗസ്ഥസംഘം എത്തും. ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള നടപടികളാണ് ഇനി നടക്കേണ്ടത്. കുഞ്ഞിനെ തിരിച്ചുകിട്ടുമെന്ന് അനുപമ ചന്ദ്രന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ ദുരിതപര്‍വത്തിനിടയാക്കിയ, ഒട്ടേറെ പേരെ കടുത്ത മാനസികസംഘര്‍ഷത്തിലാക്കിയ നടപടികള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അനുപമ ഉറപ്പിച്ചു പറയുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അനുപമയ്ക്ക് നീതിയിലേക്ക് ഇനിയെത്ര ദൂരം?