നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടുന്ന ഉത്തര്‍പ്രദേശിലെ ജനതയോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആഹ്വാനം. തെറ്റു പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആയിമാറുമെന്ന് മുന്നറിയിപ്പ്. കേരളമായാല്‍ അവിടത്തെ ജനങ്ങള്‍ രക്ഷപ്പെടുമല്ലോ എന്നു നമ്മുടെ മുഖ്യമന്ത്രി. കേരളത്തെപ്പോലെയാകാന്‍ വോട്ടു ചെയ്യൂവെന്ന് പ്രതിപക്ഷനേതാവ്. യു.പിയില്‍ ആരും അമേരിക്കയില്‍ ചികില്‍സയ്ക്കു പോകാറില്ലെന്ന് കെ.സുരേന്ദ്രന്‍. ഒരേയൊരു ഇന്ത്യ, പല നാടുകള്‍, പല സംസ്കാരമെന്നു മറക്കരുതെന്നു രാഹുല്‍ഗാന്ധി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളമായാല്‍ എന്താണു കുഴപ്പം