പ്രസാഡിയോ എന്ന ഒരു കമ്പനിക്ക് കേരളരാഷ്ട്രീയത്തില്‍ എന്താണ് താല്‍പര്യം? കേരളത്തില്‍ തുടര്‍ഭരണം വരുന്നതോ വരാതിരിക്കുന്നതോ ഒരു ബിസിനസ് കമ്പനിയുടെ പ്രശ്നമായത് എങ്ങനെയാണ്. അടിമുടി ദുരൂഹത നിറഞ്ഞു നില്‍ക്കുന്ന എ.ഐ.ക്യാമറ ഇടപാട് റോഡ് സുരക്ഷയൊക്കെ വിട്ട് ഇപ്പോള്‍ രാഷ്ട്രീയമായി ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. തുടര്‍ഭരണത്തിനു ചെലവു വരുമെന്നു വരെ പറഞ്ഞാണ് ദുരൂഹമായ പ്രസാഡിയോ കമ്പനി പദ്ധതി നടപ്പാക്കാന്‍ ആളെ കൂട്ടിയതെന്ന്  വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥര്‍ക്കടക്കം കമ്മിഷന്‍ കണക്കാക്കിയാണ് പദ്ധതിയുടെ തുക പ്രസാഡിയോ വിലയിരുത്തിയതെന്നും പര്‍ച്ചേസ് ഓര്‍ഡര്‍ വരെയെത്തി പിന്‍മാറിയ കമ്പനിയുടെ വെളിപ്പെടുത്തല്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മറുപടിയില്ലേ സര്‍ക്കാരിന്? വിഡിയോ കാണാം

 

Counter Point On AI Camera Issue