ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിരിക്കണമെന്ന് ശിവഗിരി തീര്‍ഥാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയതിന് പിന്നാലെ അതേവേദിയിൽ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായിയുടെ നിലപാടിനോട് വിയോജിച്ചു. പുണ്യഭൂമിയായ ശിവഗിരിയിലെ സനാതന ധർമ്മികളെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന് മുന്‍കേന്ദ്രമന്ത്രി വി മുരളീധരനും ആരോപിച്ചു.
ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മ്മവുമായി ചേര്‍ത്ത് മുന്‍കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ ശിവഗിരിയില്‍ നടത്തിയ പ്രസംഗത്തിന് മുഖ്യമന്ത്രി അതേ വേദിയില്‍ മറുപടി നല്‍കുകയായിരുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ കടന്നുകയറാനുളള സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമാണ് വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി പിണറായി നടത്തിയത്. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തെ ഇല്ലാതാക്കിയ സന്യാസിവര്യനായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ എതിര്‍ത്തായിരുന്നു അതേവേദിയില്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. സനാതന ധര്‍മവും ഗുരുവും എന്ന ചര്‍ച്ചയ്ക്ക് തുടക്കമില്ല വി മുരളീധരന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. ശ്രീനാരായണ പ്രസ്ഥാനങ്ങളെ സംഘപരിവാറിന്‍റെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ എന്‍എന്‍ഡിപി യോഗം ശ്രമിക്കുന്നുവെന്ന സിപിഎം വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ സനതാന ധര്‍മ വിമര്‍ശനവും.