CP
ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും അജയ്യനായി നരേന്ദ്രമോദി. തെലങ്കാനയില്‍ കെസിആറിനെ തറപറ്റിച്ച് കോണ്‍ഗ്രസ്. നാല് സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ മോദിതരംഗം ആഞ്ഞുവീശി. ദക്ഷിണേന്ത്യയില്‍ ആശ്വാസജയം എന്നു പറയുമ്പോഴും ഉത്തരേന്ത്യയിലേറ്റ തിരിച്ചടി കോണ്‍ഗ്രസിന് കനത്ത ക്ഷീണമായി. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കോണ്‍ഗ്രസിന് അടിപതറിയപ്പോള്‍ മിന്നും വിജയത്തോടെ മധ്യപ്രദേശില്‍ ബിജെപി ഭരണ തുടര്‍ച്ച നേടുകയും ചെയ്തു. തെലങ്കാനയില്‍ കെസിആര്‍ യുഗം ഏതാണ്ട് അവസാനിച്ചു. പൊതുതിരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ മാത്രം അവശേഷിക്കേ വന്ന ഈ ഫലത്തിന് മാനങ്ങള്‍ വലുതാണ്.  കൗണ്ടര്‍ പോയിന്‍റ് ചര്‍ച്ച ചെയ്യുന്നു പാര്‍ട്ടി തോറ്റതെങ്ങനെ?