Counter-point

കരിങ്കൊടിയും ഷൂ ഏറും, അതിനെതിരെ തല്ലും ഒരു പിടി കേസുകളും വധശ്രമവകുപ്പും.. ഈ പൊലീസ് നടപടിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും. അതില്‍ തിരുവനന്തപുരത്ത് വാഴത്തൈ ഉപയോഗിച്ചും തല്ല്.  നവകേരള യാത്രയുടെ പേരിലെ ഭരണ പ്രതിപക്ഷ പോരിന്‍റെ ഇന്നത്തെ ചിത്രത്തിനും മാറ്റമില്ല. ഇതിനിടെ, ഷൂ ഏറ് കേസില്‍ കോടതിയില്‍ നിന്ന് പൊലീസിന് രൂക്ഷ വിമര്‍ശനം.  മന്ത്രിമാരെ മാത്രം  സംരക്ഷിച്ചാല്‍ പോര, ജനങ്ങളേയും സംരക്ഷിക്കണമെന്ന് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി . പൊതുസ്ഥലത്ത് വെച്ച് പ്രതികളെ മര്‍ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഷൂ എറിഞ്ഞ കെ.എസ്.യു. കാര്‍ക്കെതിരെ വധശ്രമക്കേസെടുത്തപ്പോള്‍ അവരെത്തല്ലിയ ഡി.വൈ.എഫ്.ഐകാര്‍ക്കെതിരെ ദുര്‍ബലവകുപ്പ്. അക്രമിക്കാന്‍ വരുന്നവരെ തടയുന്നത് അക്രമമല്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഷൂ ഏറ് സമര മാര്‍ഗമായി തുടരില്ലെന്ന് കോണ്‍ഗ്രസ്.  കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു. നാട് കാണെ, വധശ്രമം നടത്തുന്നതാര് ?

Counter Point on black flag protest and controversies