Counter-point

കേരള സാമ്പത്തിക രംഗം ‘സൂര്യാസ്തമയ’ മേഖലകളില്‍ നിന്നും ‘സൂര്യോദയ’ മേഖലയിലേക്ക് മാറുകായാണ്, അതുള്‍കൊണ്ടാണ് ബജറ്റെന്ന് ധനമന്ത്രി. വിദ്യാഭ്യാസത്തിലടക്കം സര്‍വം സ്വകാര്യ മയമാകാം എന്ന് സ്വാഗതമോതുന്ന ബജറ്റിലെ.. ‘വന്‍ നയം മാറ്റം..’  വൈകിവന്ന ബോധോദയമെന്ന് യുഡിഎഫ്.  ബജറ്റ് കണ്ട് ചിരിക്കണോ കരയണോ എന്നറിയില്ലെന്ന് ബിജെപി. ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതിലില്‍ നിന്ന്, പരിതാപകരമായ ഖജാനസ്ഥിതിയില്‍ നിന്ന് ധനമന്ത്രി ബാലഗോബാല്‍ ബജറ്റ് പ്രസംഗം നടത്തിയപ്പോള്‍ അതില്‍ പലകുറി കേട്ടു കേന്ദ്ര നയത്തോടുള്ള പ്രതിഷേധം. റബറിന് താങ്ങുവില 10 രൂപ കൂട്ടി, തൃപ്തരല്ലെന്ന് കര്‍ഷകര്‍. ജീവനക്കാരുടെ ക്ഷാമ ബത്ത,,, കുടിശികയായ 6 ഘഡുക്കളില്‍ ഒന്നുമാത്രം അടുത്ത ശമ്പളത്തോടൊപ്പം നല്‍കും. ഇതൊഴിച്ചാല്‍ നേരിട്ട് ജനങ്ങള്‍ക്കാശ്വാസമാകുന്ന ഒന്നും ബജറ്റിലില്ല. ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല, കുടിശിക തീര്‍ക്കാന്‍ വഴികാണുമെന്ന് മാത്രം. വൈദ്യുതി നിരക്ക് കൂടും, കോടതി ഫീസ് കൂടും, മുദ്രപത്ര വിലയേറും ഇതൊക്കെയാണ് ബജറ്റിന്‍റെ ബാക്കി എന്നിരിക്കെ,.. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ എങ്ങനെയിടും ബജറ്റുകള്‍ക്ക് മാര്‍ക്ക് ? കേന്ദ്ര ബജറ്റുകൂടി കണ്ടാണ് ചോദ്യം. 

Counter Point About Kerala Budget 2024