മദ്യനയവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ മാത്രമാണ് ചർച്ചകൾ നടന്നതെന്നും മദ്യനയം മാറ്റാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം. മദ്യനയത്തിലെ ഇളവുകൾക്ക് പ്രത്യുപകാരം നൽകാൻ പണം വേണമെന്ന് ശബ്ദസന്ദേശമയച്ചത് എന്തിനെന്നോർമയില്ലെന്ന് ബാറുടമകളുടെ സംഘടനാ നേതാവിന്റെ മൊഴി ക്രൈംബ്രാഞ്ചിന്. മന്ത്രിമാർ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിപ്പിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ്. എല്ലാ യോഗങ്ങളും മന്ത്രിയോട് പറഞ്ഞിട്ടല്ലെന്ന് മുഹമ്മദ് റിയാസ്. കൗണ്ടർപോയന്റ് ചർച്ച ചെയ്യുന്നു. മദ്യനയത്തിൽ പച്ചക്കള്ളം പറയുന്നതാരാണ്?